
കൊച്ചി: കുട്ടികളുടെ സമഗ്ര വളർച്ചയും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി ആമിസ്റ്റ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ആദ്യ ശാഖ എളമക്കരയിൽ പ്രവർത്തനം ആരംഭിച്ചു. കൊച്ചി നഗരസഭ മേയർ അഡ്വ. മിനിമോൾ വി.കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൗൺസിലർ സിനി ടീച്ചർ സന്നിഹിതയായി. കുട്ടികളുടെ ആശയവിനിമയ കഴിവ് വർധിപ്പിക്കൽ, പെരുമാറ്റ പ്രശ്നങ്ങൾ പരിഹരിക്കൽ, പഠന ബുദ്ധിമുട്ടുകൾ മറികടക്കൽ എന്നിവ ലക്ഷ്യമാക്കിയുള്ള സമഗ്ര ചികിത്സാ സേവനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പി, ഓക്ക്യുപേഷണൽ തെറാപ്പി, സ്പെഷ്യൽ എജുക്കേഷൻ, ബിഹേവിയറൽ തെറാപ്പി, ഫിസിയോ തെറാപ്പി, സെൻസറി ഇന്റഗ്രേഷൻ തെറാപ്പി, എർലി ഇന്റർവെൻഷൻ പ്രോഗ്രാം,
മാതാപിതാക്കൾക്കുള്ള കൗൺസലിംഗ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്. സ്പീച്ച് തെറാപ്പിസ്റ്റും ലാംഗ്വേജ് പത്തോളജിസ്റ്റും ആമിസ്റ്റ് ഡയറക്ടറുമായ ആമിനു ഷെരീഫ് സ്വാഗതവും ഡയറക്ടർ ഫർഹാൻ നന്ദിയും പറഞ്ഞു.








